മുംബൈ: തുടര്‍ച്ചയായി നാലമത്തെ ദിവസവും ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 260 പോയിന്റ് ഉയര്‍ന്ന് 35422ലും നിഫ്റ്റി 76 പോയിന്റ് നേട്ടത്തില്‍ 10660ലുമാണ് വ്യാപാരം നടക്കുന്നത്.
ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, വേദാന്ത, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടൈറ്റന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബിഎസ്ഇയിലെ 1147 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 278 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.