മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 71 പോയിന്റ് താഴ്ന്ന് 39669ലും നിഫ്റ്റി 30 പോയിന്റ് നഷ്ടത്തില്‍ 11883ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 461 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 620 ഓഹരികള്‍ നഷ്ടത്തിലുമാണ്.
യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്ത്യബുള്‍സ് ഹൗസിങ്, ഗെയില്‍, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് വ്യാപാരം ആരംഭിച്ചപ്പോള്‍ നേട്ടത്തിലായത്.
റിലയന്‍സ്, ഐഒസി, ബപിസിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.