സെന്‍സെക്‌സ് 491 പോയിന്റ് താഴ്ന്ന് കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 491 പോയിന്റ് താഴ്ന്ന് 38960ലും നിഫ്റ്റി 148 പോയിന്റ് താഴ്ന്ന് 11674ലുമാണ് ക്ലോസ് ചെയ്തത്.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, വേദാന്ത, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, റിലയന്‍സ്, മാരുതി, എല്‍റ്റി, ബജാജ് ഫിനാന്‍സ്, ഇന്റസന്‍ഡ് ബാങ്ക്, എസ്ബിഐ, കൊടക് ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ്, ടിസിഎസ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top