സെന്‍സെക്സ് 114 പോയിന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: കനത്ത നഷ്ടങ്ങള്‍ക്കു ശേഷം ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 114.52 പോയിന്റ് ഉയര്‍ന്ന് 39075.31ലും നിഫ്റ്റി 33.80 പോയിന്റ് നേട്ടത്തില്‍ 11706 ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐടിസി, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എസ്ബിഐ, യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top