ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം ; സെന്‍സെക്സ് 39 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ഓഹരി വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 39 പോയിന്റ് ഉയര്‍ന്ന് 39152ലും നിഫ്റ്റി 7 പോയിന്റ് നേട്ടത്തില്‍ 11698 ലുമാണ് വ്യാപാരം നടക്കുന്നത്.

ആക്സിസ് ബാങ്ക്, വിപ്രോ, യുപിഎല്‍, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐആര്‍ബി ഇന്‍ഫ്ര, അശോക് ലൈലന്റ്, എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, ബ്രിട്ടാനിയ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഇന്ത്യബുള്‍സ് ഹൗസിങ്, റിലയന്‍സ്, ഒഎന്‍ജിസി, ഐഷര്‍മോട്ടോഴ്സ്, എല്‍ആന്‍ടി, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

Top