സെന്‍സെക്സ് 143 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 143 പോയിന്റ് നഷ്ടത്തില്‍ 39451ലും നിഫ്റ്റി 41 പോയിന്റ് നഷ്ടത്തില്‍ 11790ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്‍ഡിഗോ, പിഡിലൈറ്റ്, അശോക് ലൈലാന്റ്, ടിവിഎസ് മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

യുപിഎല്‍, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, എസ്ബിഐ, വേദാന്ത, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top