മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 72 പോയിന്റ് താഴ്ന്ന് 39122ലും നിഫ്റ്റി 24 പോയിന്റ് നഷ്ടത്തില്‍ 11699ലുമാണ് ക്ലോസ് ചെയ്തത്.
യെസ് ബാങ്ക്, എംആന്‍ഡ്എം, ടിസിഎസ്, എസ്ബിഐ, ഇന്റസന്‍ഡ് ബാങ്ക്, മാരുതി, ഐടിസി, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍റ്റി, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഒഎന്‍ജിസി, ടാറ്റസ്റ്റീല്‍, ബജാജ് ഓട്ടോ, വേദാന്ത, ടെക് മഹീന്ദ്ര, റിലയന്‍സ്, ഹീറോ മോട്ടോകോപ്, ആക്‌സിസ് ബാങ്ക്, കൊടക് ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.