മുംബൈ: വ്യാപാരം ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 201 പോയിന്റ് ഉയര്‍ന്ന് 39595 ലും നിഫ്റ്റി 57 പോയിന്റ് നേട്ടത്തില്‍ 11846ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 570 ഓഹരികള്‍ നേട്ടത്തിലും 217 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത, യെസ്ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍റ്റി, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, ഹീറോ മോട്ടോകോപ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, കൊടക് ബാങ്ക്, ഒഎന്‍ജിസി, ഐടിസി, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബിപിസിഎല്‍, ഐഒസി, ഗെയില്‍, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.