മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 793 പോയിന്റ് താഴ്ന്ന് 38,720.57ലും നിഫ്റ്റി 252 പോയിന്റ് നഷ്ടത്തില്‍ 11558.60 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഹീറോ മോട്ടോകോപ്, മാരുതി, എല്‍റ്റി,എസ്ബിഐ, ഇന്റസന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ആക്‌സിസ് ബാങ്ക്, കൊടക് ബാങ്ക്, പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, വേദാന്ത, റിലയന്‍സ്, ഐടിസി, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.