സെന്‍സെക്‌സ് 1500 പോയിന്റ് നഷ്ടത്തില്‍ ഓഹരി വിപണിയില്‍ തുടക്കം

sensex

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിവസവും മുംബൈ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 1500 പോയന്റ് വരെ ഇടിഞ്ഞു.

എന്നാല്‍ വൈകാതെ തിരിച്ചുകയറി സെന്‍സെക്സ് 200 പോയിന്റ് നഷ്ടത്തിലും നിഫ്റ്റ് 66.8 പോയിന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

യെസ് ബാങ്ക്, ഐഒസി, സണ്‍ ഫാര്‍മ, സിപ്ല, പവര്‍ ഗ്രിഡ് കോര്‍പ് എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ടൈറ്റാന്‍ കമ്പനി, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top