മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 160 പോയിന്റ് ഉയര്‍ന്ന് 34603ലും നിഫ്റ്റി 38 പോയിന്റ് നേട്ടത്തില്‍ 10425ലുമാണ് വ്യാപാരം നടക്കുന്നത്.
എല്‍ആന്റ്ടി, യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.