മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 75 പോയിന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റി 25 പോയിന്റ നഷ്ടത്തില്‍ 11662 ലാണ് വ്യാപാരം നടക്കുന്നത്.
വിപ്രോ, യുപിഎല്‍, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഐഒസി, സണ്‍ ഫാര്‍മ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.