സെന്‍സെക്സ് 275 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് ഉണര്‍വ്. സെന്‍സെക്സ് 275 പോയിന്റ് നേട്ടത്തില്‍ 38122ലും നിഫ്റ്റി 77 പോയിന്റ് ഉയര്‍ന്ന് 11348ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 849 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 410 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സിപ്ല, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഐഒസി, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, യുപിഎല്‍, യെസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top