സെന്‍സെക്‌സ് 580 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 579.68 പോയിന്റ് ഉയര്‍ന്ന് 35,011.65ലും നിഫ്റ്റി 172.55 പോയിന്റ് നേട്ടത്തില്‍ 10,553ലുമാണ് ക്ലോസ് ചെയ്തത്. യുഎസ്‌ചൈന വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ താല്‍ക്കാലികമായി അകന്നതാണ് ആഗോള തലത്തില്‍ ഓഹരി വിപണികള്‍ക്ക് കരുത്തുപകര്‍ന്നത്.

ബിപിസിഎല്‍, മാരുതി സുസുകി, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ഐടിസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടെക് മഹീന്ദ്ര, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top