മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ തുടങ്ങിയെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 52 പോയിന്റ് നഷ്ടത്തില്‍ 37830ലും നിഫ്റ്റി 36 പോയിന്റ് താഴ്ന്ന് 11247ലുമാണ് വ്യാപാരം നടക്കുന്നത്.
ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഓട്ടോ, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.