മുംബൈ: ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 212 പോയിന്റ് താഴ്ന്ന് 37269ലും നിഫ്റ്റി 63 പോയിന്റ് നഷ്ടത്തില്‍ 11054ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 504 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 204 ഓഹരികള്‍ നേട്ടത്തിലുമാണ്. വിപ്രോ, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അജന്ത ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, എസ്‌കോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.