മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 154 പോയന്റ് നേട്ടത്തില്‍ 36,483ലും നിഫ്റ്റി 40 പോയന്റ് 10,745ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 740 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 327 പോയന്റ് നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക്, ഐഒസി, എസ്ബിഐ, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഹീറോ മോട്ടോര്‍കോര്‍പ്, യുപിഎല്‍, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഐടിസി, റിലയന്‍സ് തുടങ്ങിയ ഓഹരകള്‍ നഷ്ടത്തിലുമാണ്.