മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍നിന്ന് ഓഹരി വിപണി തിരിച്ചുകയറി. സെന്‍സെക്സ് 408.68 പോയന്റ് ഉയര്‍ന്ന് 36,737.69ലും നിഫ്റ്റി 107.70 പോയന്റ് നേട്ടത്തില്‍ 10,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1415 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1246 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല. ഹിന്‍ഡാല്‍കോ, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഭാരതി ഇന്‍ഫ്രടെല്‍, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.