സെന്‍സെക്സ് 252 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 252 പോയന്റ് താഴ്ന്ന് 36434ലിലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തില്‍ 10729 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഐടിസി, ഇന്‍ഫോസിസ്, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഗെയില്‍, ടിസിഎസ്, സിപ്ല, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top