മുംബൈ: അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദം ഓഹരി വിപണിയിലെ നേട്ടം പരിമിതപ്പെടുത്തി.
സെന്‍സെക്സ് 18.75 പോയന്റ് നേട്ടത്തില്‍ 36051.81ലും നിഫ്റ്റി 10.80 പോയന്റ് ഉയര്‍ന്ന് 10618.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപ്രോ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.