സെന്‍സെക്സ് 367 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 367 പോയന്റ് നേട്ടത്തില്‍ 37,387ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 11005ലുമാണ് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, യുപിഎല്‍, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐഒസി, വേദാന്ത, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, സിപ്ല, നെസ് ലെ, ബിപിസിഎല്‍, ടൈറ്റാന്‍ കമ്പനി, ഐടിസി, ഒഎന്‍ജിസി, റിലയന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top