സെന്‍സെക്സ് 399 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 398.85 പോയന്റ് ഉയര്‍ന്ന് 37,418.99ലും നിഫ്റ്റി 120.50 പോയന്റ് നേട്ടത്തില്‍ 11022.20ലുമാണ് ക്ലോസ് ചെയ്തത്.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

സണ്‍ ഫാര്‍മ, സിപ്ല, സീ എന്റര്‍ടെയ്ന്‍മെന്റ്, ബിപിസിഎല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top