മുംബൈ: തുടര്‍ച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 484 പോയന്റ് ഉയര്‍ന്ന് 37903ലും നിഫ്റ്റി 137 പോയന്റ് നേട്ടത്തില്‍ 11159ലുമെത്തി.
ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോര്‍ട്സ്, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, വേദാന്ത, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
സീ എന്റര്‍പ്രൈസസ്, ഭാരതി ഇന്‍ഫ്രടെല്‍, ബജാജ് ഫിന്‍സര്‍വ്, ഐടിസി തുടങ്ങിയ ഓഹികളാണ് നഷ്ടത്തില്‍.