ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് ; സെന്‍സെക്‌സ് 489 പോയിന്റ് ഉയര്‍ന്നു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 489 പോയിന്റ് ഉയര്‍ന്ന് 39601ലും നിഫ്റ്റി 140 പോയിന്റ് നേട്ടത്തില്‍ 11831 ലുമാണ് ക്ലോസ് ചെയ്തത്.

യെസ് ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, എല്‍റ്റി, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, മാരുതി, ഒഎന്‍ജിസി, ടാറ്റ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, വേദാന്ത, ഹീറോ മോട്ടോകോപ്, എസ്ബിഐ, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, കൊടക് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top