സെന്‍സെക്‌സ് 266 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 266 പോയിന്റ് ഉയര്‍ന്ന് 38,823.11ലും നിഫ്റ്റി 84 പോയിന്റ് നേട്ടത്തില്‍ 11582.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹീറോ മോട്ടോകോപ്, ഇന്റസന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, വേദാന്ത, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ്, മാരുതി, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, കൊടക് ബാങ്ക്, യെസ് ബാങ്ക്, റിലയന്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍റ്റി, ടിസിഎസ്, എന്‍ടിപിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top