സെന്‍സെക്‌സ് 84 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 84 പോയിന്റ് ഉയര്‍ന്ന് 39,215.64ലും നിഫ്റ്റി 24.90 പോയിന്റ് നേട്ടത്തില്‍ 11687.50ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.

എസ്ബിഐ, ടോക് മഹീന്ദ്ര, ഇന്റസന്‍ഡ് ബാങ്ക്, കൊടക് ബാങ്ക്, ഏഷ്യന്‍പെയിന്റ്‌സ്, ഇന്‍ഫോസിസ്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി, ടിസിഎസ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, മാരുതി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഹീറോമോട്ടോകോപ്, സണ്‍ ഫാര്‍മ, എല്‍റ്റി, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top