സെന്‍സെക്‌സ് 287 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 287.15 പോയിന്റ് താഴ്ന്ന് 33847.23ലും നിഫ്റ്റി 98.50 പോയിന്റ് നഷ്ടത്തില്‍ 10146.80ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1747 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1013 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. കനത്ത വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.

ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top