സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 122 പോയിന്റ് ഉയര്‍ന്ന് 35383ലും നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 10 646ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 770 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 519 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ, വാഹനം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്. മെറ്റല്‍ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.

സിപ്ല, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഒഎന്‍ജിസി, ഐഒസി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top