സെന്‍സെക്‌സ് 183 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ : ഓഹരി വിപണിയില്‍ നേരിയ ഉയര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 0.77% ഉയര്‍ന്ന് 10224.75ലും സെന്‍സെക്‌സ് 0.55% ഉയര്‍ച്ചയില്‍ 34033.96ലുമാണ് ക്ലോസ് ചെയ്തത്.

റിയല്‍റ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, മെറ്റല്‍, മീഡിയ, ബാങ്കിങ് സെക്ടറുകള്‍ നില മെച്ചപ്പെടുത്തി. ഫാര്‍മയാണു വിപണിയില്‍ ഉയര്‍ച്ച ദൃശ്യമാകാതിരുന്ന സെക്ടര്‍. ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഹിന്ദു പെട്രോ, ഐഒസി ഷെയറുകള്‍ ലാഭത്തിലാണ് ക്ലോസ് ചെയ്തത്.

ബജാജ് ഓട്ടോ, യെസ്ബാങ്ക്, ഡോ. റെഡ്ഡി, ഗ്രാസിം ഷെയറുകള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top