സെന്‍സെക്സ് 129 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 129.18 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 37,606.89ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.70 പോയന്റ് താഴ്ന്ന് 11,073.50ലുമെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

സിപ്ല, ഗ്രാസിം, സണ്‍ ഫാര്‍മ, എസ്ബിഐ, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

Top