സെന്‍സെക്‌സ് 249 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 249 പോയിന്റ് താഴ്ന്ന് 35884ലിലും നിഫ്റ്റി 95 പോയിന്റ് നഷ്ടത്തില്‍ 10687ലുമാണ് വ്യാപാരം നടക്കുന്നത്.

337 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1088 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, യുപിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, അദാനി പോര്‍ട്‌സ്, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്ത്യബുള്‍സ് ഹൗസിങ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top