മുംബൈ: ഓഹരി വിപണിക്ക് ചൊവാഴ്ചയും നേട്ടമുണ്ടാക്കാനായില്ല. സെന്‍സെക്സ് 43 പോയിന്റ് നഷ്ടത്തില്‍ 37,040ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 11,151ലും വ്യാപാരം നടക്കുന്നത്.
എഫ്എംസിജി, ഫാര്‍മ, പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ എന്നിവയാണ് നേട്ടത്തില്‍. സണ്‍ ഫാര്‍മ, വേദാന്ത, റിലയന്‍സ്, ഐടിസി, അദാനി പോര്‍ട്സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.