സെന്‍സെക്‌സ് 193 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 193 പോയിന്റ് നഷ്ടത്തില്‍ 39756ലും നിഫ്റ്റി 59 പോയിന്റ് താഴ്ന്ന് 11906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, സണ്‍ ഫാര്‍മ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, മാരുതി, കൊടക് ബാങ്ക്, ബജാജ് ഓട്ടോ, ഇന്റസന്‍ഡ് ബാങ്ക്, ഹീറോ മോട്ടോകോപ്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, എല്‍റ്റി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top