മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 134 പോയന്റ് നഷ്ടത്തില്‍ 36603ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 10775ലുമാണ് വ്യാപാരം ആരംഭിച്ചത്.
സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, യുപിഎല്‍, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
അദാനി പോര്‍ട്സ്, ഭാരതി ഇന്‍ഫ്രടെല്‍, ഇന്‍ഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.