മുംബൈ: തുടര്‍ച്ചയായി രണ്ടാംദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 108.68 പോയിന്റ് നഷ്ടത്തില്‍ 34,903.21ലും നിഫ്റ്റി 35.30 പോയിന്റ് താഴ്ന്ന് 10593.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2158 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സിപ്ല, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ടെക് മഹീന്ദ്ര, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, എംആന്റ്എം, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.