മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 75 പോയന്റ് താഴ്ന്ന് 34,296ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 10,147ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1616 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 905 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബ്രിട്ടാനിയ,സിപ്ല, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ഐടിസി, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്,എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
മാരുതി സുസുകി,ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്,ഗെയില്‍, ടൈറ്റന്‍ കമ്പനി, എസ്ബിഐ, കോള്‍ ഇന്ത്യ, ബിപിസിഎല്‍, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ബോംബെ ഡയിങ് ഉള്‍പ്പെട 23 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ ചൊവാഴ്ച പുറത്തുവിടുന്നത്.