സെന്‍സെക്‌സ് 232 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികയില്‍ നേട്ടം. സെന്‍സെക്‌സ് 232 പോയിന്റ് ഉയര്‍ന്ന് 36427ലും നിഫ്റ്റി 64 പോയിന്റ് നേട്ടത്തില്‍ 10914ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 896 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 536 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഒഎന്‍ജിസി, ടിസിഎസ്, ഐടിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി. ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, എംആന്റ്എം, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top