നേട്ടതോടെ ആരംഭിച്ച ഓഹരി വിപണിയില്‍ താമസിയാതെ നഷ്ടം

sensex

മുംബൈ: നേട്ടത്തോടെ ആരംഭിച്ച ഓഹരി വിപണിയിലെ വ്യാപാരം താമസിയാതെ തന്നെ നഷ്ടത്തിലായി.

സെന്‍സെക്‌സ് 16 പോയിന്റ് നഷ്ടത്തില്‍ 31583ലും നിഫ്റ്റി 13 പോയിന്റ് താഴ്ന്ന് 9858ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1104 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 511 ഓഹരികള്‍ നഷ്ടത്തിലുമായി.

മാരുതി സുസുകി, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ലുപിന്‍, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, വിപ്രോ, സിപ്ല, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top