സെന്‍സെക്സ് 106പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 106പോയന്റ് നേട്ടത്തില്‍ 37210ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 11012ലുമെത്തി.

ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐഒസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി,ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി,ഐസിഐസിഐ ബാങ്ക്, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എസ്ബിഐ, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ,യെസ് ബാങ്ക്, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, സിപ്ല, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top