സെന്‍സെക്‌സ് 136 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 136 പോയന്റ് നേട്ടത്തില്‍ 37406ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11074ലുമെത്തി.

ബിഎസ്ഇയിലെ 877 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 243 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി ഓഹരികളൊഴികെ മറ്റ് വിഭാഗങ്ങളിലെ ഓഹരികളെല്ലാം നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്കാണ് നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ഐഒസി, യുപിഎല്‍,ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്,സണ്‍ ഫാര്‍മ,എസ്ബിഐ, ഐഷര്‍ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ ഗ്രിഡ്, യെസ് ബാങ്ക്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top