മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.
സെന്‍സെക്‌സ് 23.25 പോയിന്റ് ഉയര്‍ന്ന് 31520.63ലും നിഫ്റ്റി 12.45 പോയിന്റ് നേട്ടത്തില്‍ 9871.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മിഡ് ക്യാപ് സൂചികകളിലെ ചില ഓഹരികളും ലോഹം, ഓട്ടോ എഫ്എംസിജി, ഊര്‍ജം, ഐടിസി ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്പിസിഎല്‍, ഐഒസി തുടങ്ങിയവ നേട്ടത്തിലെത്തിയപ്പോള്‍ ബജാജ് ഓട്ടോ, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലായി.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 14 പൈസ ഉയര്‍ന്ന് രൂപയുടെ മൂല്യം 65.36 ആയി.