മുംബൈ:വ്യാപാര ആഴ്ചയുടെ ആദ്യ ദിവസമായ ഇന്ന് നേട്ടത്തോടെ തുടക്കമിട്ട് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 282 പോയന്റ് നേട്ടത്തില്‍ 50,687ലും നിഫ്റ്റി 77 പോയന്റ് വര്‍ദ്ധിച്ച് 15,016 വ്യാപാരം ആരംഭിച്ചത്.
അതേസമയം ബിഎസ്ഇയിലെ 1201 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 251 ഓഹരികള്‍ നഷ്ടത്തിലുമാണ്. 99 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എച്ച്സിഎല്‍ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, ഏഷന്‍ പെയിന്റ്സ്, ടൈറ്റാന്‍, പവര്‍ഗ്രിഡ് കോര്‍പ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.