നേട്ടത്തോടെ തുടക്കമിട്ട് സെന്‍സെക്‌സ്;15000 തിരിച്ചുപിടിച്ച് നിഫ്റ്റി

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകളില്‍ നേട്ടത്തോടെ ആരംഭം. സെന്‍സെക്‌സ് 453 പോയന്റ് ഉയര്‍ന്ന് 50,749ലും നിഫ്റ്റി 141 പോയന്റ് ഉയര്‍ന്ന് 15,060ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1154 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 248 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല.

എസ്ബിഐ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, റിലയന്‍സ്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

അതേസമയം രണ്ടു ശതമാനത്തോളമാണ് നിഫ്റ്റി മെറ്റല്‍ സൂചിക ഉയര്‍ന്നത്. മറ്റ് സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്.

 

 

 

Top