സെന്‍സെക്സ് 595 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 595.37 പോയന്റ് നേട്ടത്തില്‍ 32,200.59ലും നിഫ്റ്റി 175.15 പോയന്റ് ഉയര്‍ന്ന് 9490.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1507 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 801 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ബിപിസിഎല്‍, ഐടിസി,വിപ്രോ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

എല്ലാവിഭാഗം സൂചകകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം ഉയര്‍ന്നു.

Top