സെന്‍സെക്‌സില്‍ 306 പോയന്റ് നേട്ടത്തോടെ തുടക്കം

sensex-pic

മുംബൈ : ഓഹരി വിപണിയിൽ മുന്നേറ്റം. 306 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 40,063ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 11,760ലുമെത്തി. ബിഎസ്ഇയിലെ 667 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 192 ഓഹരികള്‍ നഷ്ടത്തിലുമാണ്. 39 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

പവര്‍ഗ്രിഡ് കോര്‍പ്, ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സണ്‍ ഫാര്‍മ, മാരുതി സുസുകി, റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, അദാനി ഗ്യാസ്, ഡാബര്‍ ഇന്ത്യ, പിവിആര്‍ തുടങ്ങി 90 കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിട്ടത്.

Top