ഓഹരി സൂചികകള്‍ക്ക് റെക്കോര്‍ഡ് ഉയര്‍ച്ച ; ബിഎസ്ഇയിലെ 1354 കമ്പനി ഓഹരികള്‍ നേട്ടത്തില്‍

sensex

മുംബൈ: ഓഹരി സൂചികകള്‍ക്ക് വീണ്ടും റെക്കോര്‍ഡ് നേട്ടം. സെന്‍സെക്‌സ് 88.90 പോയന്റ് നേട്ടത്തില്‍ 34,592.39ലും നിഫ്റ്റി 30.10 പോയന്റ് ഉയര്‍ന്ന് 10,681.30ലും വ്യാപാരം അവസാനിപ്പിച്ചു.

ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളുടെ മുന്നേറ്റത്തില്‍ സൂചികകള്‍ വീണ്ടും റെക്കോഡ് ഉയരം കുറിച്ചു.

ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, മാരുതി സുസുകി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

അതേസമയം ബിഎസ്ഇയിലെ 1354 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1561 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭാരതി എയര്‍ടെല്‍, ഐടിസി, സണ്‍ ഫാര്‍മ, വിപ്രോ, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top