മുംബൈ:ഓഹരി വിപണി നഷ്ടത്തില്‍ അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 95 പോയിന്റ് താഴ്ന്ന് 35,227 ല്‍ എത്തി. ബാങ്കിങ്, ഫിനാന്‍ഷ്യല്‍, എഫ്എംസിജി, ടെക്‌നോളജി സ്റ്റോക്കുകളിലുണ്ടായ വില്‍പന സമ്മര്‍ദം വിപണിക്ക് തിരിച്ചടിയായത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40 പോയിന്റ് ഇടിഞ്ഞ് 10,696 ലുമാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 267 പോയിന്റ് ഇടിഞ്ഞു. ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലായിരുന്നു. എന്നാല്‍ ഇരു സൂചികകളിലും ഓട്ടോ സെക്ടര്‍ നേട്ടത്തിലായിരുന്നു.
നിഫ്റ്റി ബാങ്കിങ് സൂചിക 0.98 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. എസ്ബിഐയുടെ ഓഹരിയില്‍ ഒരു ശതമാനവും എച്ചഡിഎഫ്‌സി ബാങ്ക് 1.3 ശതമാനവും പഞ്ചാബ് നാഷനല്‍ ബാങ്ക് ഓഹരിയില്‍ 0.8 ശതമാനവും ഇടിവുണ്ടായി. എന്നാല്‍ ഐസിഐസിഐ ബാങ്ക് ഓഹരി 1.2 ശതമാനം നേട്ടമുണ്ടാക്കി. മെറ്റല്‍, ഐടി തുടങ്ങിയ പ്രമുഖ സെക്ടറുകള്‍ക്കും നഷ്ടം നേരിട്ടു.
ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ്, ടാറ്റാ മോട്ടോഴ്‌സ് എന്നീ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. ഗെയില്‍, ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍, എംആന്‍ഡ്എം, എച്ച്യുഎല്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍.