മുംബൈ:ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 177.72 പോയന്റ് നേട്ടത്തില്‍ 36,021.42ലും നിഫ്റ്റി 55.70 പോയന്റ് ഉയര്‍ന്ന് 10,607.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1333 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1353 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികള്‍ക്ക് മാറ്റമില്ല.
ഹീറോ മോട്ടോര്‍കോര്‍പ് ഐഷര്‍ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍,അദാനി പോര്‍ട്സ്, , ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ബജാജ് ഫിനാന്‍സ്, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല,ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഒസി, എസ്ബിഐ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ബാങ്ക്, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളൊഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി.