പുതുവര്‍ഷ കച്ചവടത്തില്‍ ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു

sensex

മുംബൈ: പുതുവര്‍ഷ കച്ചവടത്തില്‍ ഓഹരി വിപണി നഷ്ടത്തോടെ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 244.08 പോയിന്റ് താഴ്ന്ന് 33,812.75ലും, നിഫ്റ്റി 95.20 പോയിന്റ് നഷ്ടത്തില്‍ 10,435.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക്, ഓട്ടോ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ കനത്ത വില്പന സമ്മര്‍ദ്ദം കാരണം നഷ്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1665 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1246 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

കോള്‍ ഇന്ത്യ, വിപ്രോ, സണ്‍ ഫാര്‍മ, സിപ്ല, ഐഒസി, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top