മുംബൈ: നഷ്ടത്തില്‍ തുടങ്ങിയ സെന്‍സെക്‌സ് അവസാന മണിക്കൂറിലെ വ്യാപാരത്തില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 77.01 പോയിന്റ് ഉയര്‍ന്ന് 36347.08ലും നിഫ്റ്റി 20.30 പോയിന്റ് ഉയര്‍ന്ന് 10908.70ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1436 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1124 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ആന്റ്ടി, എച്ച്‌സിഎല്‍ ടെക്, ഐഒസി, കൊട്ടക് മഹീന്ദ്ര, സെ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്, സിപ്ല, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.